അരങ്ങ് മാനന്തവാടി താലൂക്ക് തല കലോത്സവത്തിന് തുടക്കം
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് തല കലോത്സവം അരങ്ങ് പനമരം ജിഎല്‍പി സ്‌കൂളില്‍ ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ കലോത്സവത്തില്‍ 50 ഇനങ്ങളിലായി എട്ടു പഞ്ചായത്തുകള്‍ മത്സരിക്കും. താലൂക്ക് തല മത്സരങ്ങള്‍ക്ക് ശേഷം ജില്ലാതല മത്സരങ്ങളും സംസ്ഥാനതല മത്സരങ്ങളും അരങ്ങ് കലോത്സവത്തിന്റെ ഭാഗമായി നടക്കും.
പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ആസ്യ ടീച്ചര്‍ അധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രമഹ്ണ്യന്‍ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറകാലയില്‍ , പനമരം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി ജനീഷ് ,അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സലീന കെ എം തുടങ്ങിയവര്‍ സംസാരിച്ചു. ഇരുനൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.