കല്‍പ്പറ്റ നഗരത്തില്‍ എയര്‍ സ്ട്രിപ്പിനുള്ള നിര്‍ദ്ദിഷ്ട സ്ഥലത്തിന്റെ ഭൂരേഖകള്‍ സര്‍ക്കാര്‍ പരിശോധനകള്‍ക്കായി കൈമാറി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെസിലിറ്റേറ്ററായി ചേംബര്‍ ഓഫ് കൊമേഴ്‌സ് .ചെറുവിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ നേതൃത്വം വഹിക്കുമെന്ന് കലക്ടര്‍ ഡോ.രേണു രാജ് .
നിര്‍ദ്ദിഷ്ട വയനാട് എയര്‍ സ്ട്രിപ്പ് നിര്‍മ്മാണത്തിന് കണ്ടെത്തിയ സ്ഥലത്തിന്റെ ഭൂരേഖകള്‍ ജില്ലാ ജില്ലാ കളക്ടര്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളാണ് അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലത്തിന്റെ രേഖകളും സമ്മതപത്രവും കളക്ടര്‍ രേണുരാജിന് കൈമാറിയത്. കല്‍പ്പറ്റയിലെ എലസ്റ്റണ്‍ എസ്റ്റേറ്റിന്റെ കൈവശമുള്ള 125 ഏക്കറോളം ഭൂമിയുടെ രേഖകളാണ് ചേംബര്‍ ഭാരവാഹികള്‍ സര്‍ക്കാരിന് കൈമാറിയത്. ഈ രേഖകളും സമ്മതപത്രവും കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. പദ്ധതി അനിവാര്യമാണെന്ന് കളക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കലക്ടറുമായി ആശയവിനിമയം നടത്തിയിരുന്നു. വയനാട് ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനി ജനറല്‍ സെക്രട്ടറി മില്‍ട്ടണ്‍ ഫ്രാന്‍സീസ്,ഡയറക്ടര്‍ ഓ.എ വീരേന്ദ്രകുമാര്‍ എന്നിവരാണ് രേഖകള്‍ കളക്ടര്‍ക്ക് കൈമാറിയത്. പദ്ധതി യാത്രാമാക്കാന്‍ നടപടികള്‍ ഉണ്ടാകുമെന്ന് കൂടിക്കാഴ്ച്ചയില്‍ കളക്ടര്‍ വ്യക്തമാക്കി.
പദ്ധതി ഏകോപിപ്പിക്കുന്ന വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് എലസ്റ്റണ്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നാലോളം സ്ഥലങ്ങളുടെ വിവരങ്ങളാണ് സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നത്. . ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മാണ ചുമതലയുള്ള കിഫ്ബി അധികൃതര്‍ വയനാട് സന്ദര്‍ശിച്ചിരുന്നു.
എലിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ സ്ഥലം എയര്‍ സ്ട്രിപ്പ് നിര്‍മ്മണത്തി വിട്ടുനല്‍കാന്‍ തയ്യാണെന്ന് സമ്മതപത്രം നല്‍കിയിട്ടുണ്ട്. ഇനി സാങ്കേതിക പഠനത്തിന് ശേഷം തുടര്‌നടപടികളുണ്ടാകും.
പദ്ധതി വേഗത്തിലാക്കാന്‍ ടൂറിസംമന്ത്രി മുഹമ്മദ് റിയാസും കല്‍പ്പറ്റ എം .എല്‍.എ ടി സിദ്ദീഖും ചേമ്പര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി കേന്ദ്ര വ്യോമഗതാഗത വകുപ്പുമന്ത്രി എന്നിവരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി,