യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാഹുല്‍മാങ്കൂട്ടത്തില്‍

0

കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഭരണത്തിനിടയില്‍ രാജ്യത്ത് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍മാങ്കൂട്ടത്തില്‍.18 കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ട സാഹചര്യത്തില്‍ ഏഴുലക്ഷത്തില്‍ ഇരുപത്തിനാലായിരം തൊഴില്‍ അവസരങ്ങള്‍മാത്രമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. രയൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യുവജനറാലിയും പൊതുസമ്മേളനവും സ്വതന്ത്രമൈതാനിയില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. മണ്ഡലം പ്രസിഡണ്ട് യൂനസ് അലി അധ്യക്ഷനായിരുന്നു.സംഷാദ് മരക്കാര്‍, എം കെ ഇന്ദ്രജിത്ത്, സിറില്‍ജോസ്, സഫീര്‍ പഴേരി, ഡിന്റോ ജോസ്, അഫ്സല്‍ ചീരാല്‍, പി എം സുജിത്, സന്തോഷ് എക്സല്‍, സിജുപൗലോസ്, ഗൗതം ഗോകുല്‍ദാസ്, അമല്‍ജോയി, ലയണല്‍ മാത്യു, ഹാരിസ് കല്ലുവയല്‍, ഗഫൂര്‍ പടപ്പ്, സാജന്‍ ഓടപ്പള്ളം സംസാരിച്ചു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് നേതാക്കള്‍ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!