നാല് മാസത്തിനിടെ കുങ്കികള്‍ പിടികൂടിയത് പ്രശ്നക്കാരായ മൂന്ന് കാട്ടാനകളെ

0

കഴിഞ്ഞ നാല് മാസത്തിനിടെ മുത്തങ്ങയിലെ കുങ്കികള്‍ പിടികൂടിയത് പ്രശ്നക്കാരായ മൂന്ന് കാട്ടാനകളെ. ഈ വര്‍ഷമാദ്യം ബത്തേരിയിലും പിന്നീട് പാലക്കാടും, ഏറ്റവുമൊടുവില്‍ ഇടുക്കി ചിന്നക്കനാലിലുമാണ് കാട്ടാനയെ മുത്തങ്ങയിലെ കുങ്കികളുടെ സഹായത്തോടെ പിടികൂടിയത്. വിക്രം, സൂര്യന്‍, സുരേന്ദ്രന്‍, കുഞ്ചു എന്നീ ആനകളാണ് ദൗത്യങ്ങളില്‍ പങ്കാളികളായത്. ഇതില്‍ ഏറ്റവും കഠിനമായ ദൗത്യമാണ് ചിന്നക്കനാലില്‍ നടന്നത്. ദൗത്യത്തിനുശേഷം കുങ്കികള്‍ മുത്തങ്ങയിലേക്ക് എത്തിതുടങ്ങി.

 

വയനാടിന്റെ അഭിമാനമായ മുത്തങ്ങയിലെ കുങ്കികളാണ് കഴിഞ്ഞ നാല് മാസത്തിനിടെ പ്രശ്നക്കാരായ മൂന്ന് കാട്ടാനകളെ പിടികൂടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ആനപന്തിയിലെ പരിശീലനം നേടിയ വിക്രം, സൂര്യന്‍, സുരേന്ദ്രന്‍, ഭരതന്‍ എന്നീ കുങ്കികളാണ് ദൗത്യങ്ങളില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കൊപ്പം പങ്കാളികളായത്. ഈ വര്‍ഷമാദ്യം ബത്തേരി ടൗണിലിറങ്ങി ഭീതിപരത്തിയ പന്തല്ലൂര്‍ മഖന2 എന്ന മോഴയാനയെ രണ്ട് ദിവസത്തെ ദൗത്യത്തിനൊടുവില്‍ പിടികൂടില്‍ കൊട്ടിലില്‍ അടക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചത് സുരേന്ദ്രനും സൂര്യനുമായിരുന്നു. പിന്നീട് പാലക്കാട് ധോണിയില്‍ പ്രശ്നം സൃഷ്ടിച്ച പിടി സെവണന്‍ എന്ന കൊമ്പനെ തളയ്ക്കുന്നതിന് വനംവകുപ്പിനെ സഹായിച്ചത് പ്രമുഖ, വിക്രം, സുരേന്ദ്രന്‍ എന്നീ കുങ്കിളാണ്. ഏറ്റവും ഒടുവില്‍ വനംവകുപ്പിന്റെ ആനപിടുത്ത ചരിത്രത്തില്‍ ഏറ്റവും സാഹസിക ദൗത്യമായിരുന്ന ചിന്നക്കനാല്‍ അരികൊമ്പന്‍ ദൗത്യത്തിലും മുത്തങ്ങയിലെ കുങ്കികളാണ് ഒപ്പമുണ്ടായിരുന്നു. വിക്രം, കുഞ്ചു, സൂര്യന്‍, സൂരേന്ദ്രന്‍ എന്നീ കുങ്കികളാണ് മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത്. ദൗത്യം പൂര്‍ത്തീകരിച്ചതോടെ മുത്തങ്ങ ആനപന്തിയിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!