നെല്ലിയമ്പം ഇരട്ട കൊലപാതകം : സാക്ഷികളുടെ വിസ്താരം തുടങ്ങി

0

കല്‍പ്പറ്റ അതിവേഗ കോടതി രണ്ടിലാണ് വിചാരണ തുടങ്ങിയത്. ആദ്യദിനം രണ്ട് സാക്ഷികളെയാണ് വിസ്തരിച്ചത്. ആകെ 101 സാക്ഷികളോടാണ് വിസ്താരത്തിന് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ജഡ്ജി വി.അനസ് അവധിയായിരുന്നതിനാല്‍ ആദ്യ ദിവസത്തെ വിസ്താരം നടന്നിരുന്നില്ല.2021 ജൂണ്‍ 10-ന് രാത്രി എട്ട് മണിക്കാണ് താഴെ നെല്ലിയമ്പത്ത് അധ്യാപക ദമ്പതികളായ പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍ ഭാര്യ പത്മാവതി എന്നിവരെ ആയുധവുമായെത്തിയ പ്രതി കുത്തി കൊലപ്പെടുത്തിയത് .പനമരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അയല്‍വാസിയായ യുവാവ് അര്‍ജുനനാണ് പ്രതി. 22 മാസങ്ങള്‍ക്ക് ശേഷമാണ് കല്‍പ്പറ്റ അതിവേഗ കോടതി രണ്ടില്‍ വിചാരണ തുടങ്ങിയത്.ജഡ്ജി വി.അനസ് വാദം കേട്ടു .പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സണ്ണി പോളും പ്രതി അര്‍ജുനന് വേണ്ടി അഡ്വ.പി.ജെ.ജോര്‍ജും ഹാജരാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!