അവധിക്കാല കായിക പരിശീലനം
മാനന്തവാടി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ അവധികാല കായിക പരിശീലനം ഏപ്രില്‍ 28 ന് വൈകീട്ട് 4 മണിമുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.ക്രിക്കറ്റ്,ഫുട്‌ബോള്‍,റസ്ലിംങ്ങ്,ആര്‍ച്ചറി,വോളിബോള്‍,വടംവലി,അത്ലറ്റിക്‌സ്,ബോക്‌സിംങ്ങ് എന്നിവയിലാണ് ആദ്യഘട്ട പരിശീലനമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം 4 മണിക്ക് മുമ്പായി സ്‌കൂളില്‍ എത്തി ചേരണമെന്നും (രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ )കൂടുതല്‍ വിവരങ്ങള്‍ക്ക് 9562810224 എന്ന നമ്പറില്‍ ബന്ധപ്പെടുണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ.പ്രസിഡന്റ് പി.പി.ബിനു, പ്രിന്‍സിപ്പാള്‍ സലീം അല്‍ത്താഫ്, പി.ടി.എ. അംഗം മൊയ്തൂട്ടി, അധ്യാപകരായ അനില്‍കുമാര്‍, ജെറിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.