ആര്‍ട്ട് ഓഫ് ലിവിങ് ജ്ഞാന ക്ഷേത്രം

0

ആര്‍ട്ട് ഓഫ് ലിവിങ് ജ്ഞാന ക്ഷേത്രം മാനന്തവാടി

ഏപ്രില്‍ 22:ന് ബാംഗ്ലൂര്‍ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മാനന്തവാടിയിലുള്ള വയനാട് ആര്‍ട്ട് ഓഫ് ലിവിങ് യോഗ & മെഡിറ്റേഷന്‍ ഹാള്‍ (ജ്ഞാന ക്ഷേത്രം) പൂജ്യ ഗുരുദേവ് ശ്രീ. ശ്രീ.രവിശങ്കര്‍ ശിലാഫലകം അനാശ്ചാദനം ചെയ്തുകൊണ്ട് ലോകത്തിനായി സമര്‍പ്പിച്ചു. ആര്‍ട്ട് ഓഫ് ലിവിങ് കോഴ്‌സുകള്‍ ഉള്‍പ്പെടെ വിവിധ വ്യക്തിത്വ വികസനത്തിനായുള്ള പ്രോഗ്രാമുകളാണ് ജ്ഞാന ക്ഷേത്രങ്ങളില്‍ നടക്കുക.. കേരളത്തിലെ 56 മത്തെ ആര്‍ട്ട് ഓഫ് ലിവിങ് ജ്ഞാന ക്ഷേത്ര മാണ് മാനന്തവാടിയിലേത്.

ചടങ്ങില്‍ ട്രസ്റ്റി സുരേഷ് ബാബു,സ്വാമി അദ്വൈതാനന്ദ, ഢഢഗക കേരള അപ്പക്‌സ് ബോഡി സെക്രട്ടറി എ.കെ. സുരേഷ് ബാബു, വയനാട് ജില്ല സെക്രട്ടറി ടി.വി മോഹനന്‍, ടീച്ചര്‍ കോഡിനേറ്റര്‍ മഞ്ജുഷ ദിവാകരന്‍ , ജ്ഞാന ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ് എ.കെ ശശിധരന്‍ ആര്‍ട്ട് ഓഫ് ലിവിങ് അദ്ധ്യാപകരായ എന്‍.കെ വിനേഷ്, ശ്രീമതി, ബിന്ദു എ.എം, ഉഉഇ മെമ്പര്‍ വിനീത് കുമാര്‍, ഭാരവാഹികളായ കെ. സിനോജ്,റിച്ചാര്‍ഡ് ജെയ്‌സണ്‍,വനജ ജനാര്‍ദ്ദനന്‍,സന്തോഷ് കുമാര്‍ ,കൃഷ്ണന്‍ തലപ്പുഴ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 55 പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറുടെ ജന്മദിനമായ മെയ് 13 ന് വിപുലമായ പരിപാടികളോടെ ജ്ഞാന ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!