മേപ്പാടിയില്‍ ഇന്നുച്ചക്ക് ശേഷം 2 വാഹനാപകടങ്ങള്‍. 3 വയസ്സുകാരന് പരിക്ക്.

0

നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞും, കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുമാണ് അപകടങ്ങള്‍.2 മണിക്കും 5 മണിക്കും ഇടയിലാണ് 2 അപകടങ്ങള്‍ നടന്നത്. പോലീസ് സ്റ്റേഷന് സമീപത്തായി കെ.എല്‍ 11 ബി.എച്ച്.5375 നമ്പര്‍ മാരുതി കാറും കെ.എല്‍ 02 ബിഡി37 നമ്പര്‍ മാരുതി കാറും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. വൈകുന്നേരം 5 മണിയോടെ കാപ്പം കൊല്ലി കല്‍പ്പറ്റ റോഡില്‍ നിയന്ത്രണം വിട്ട കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം. പരിക്കേറ്റ കാറിലുണ്ടായിരുന്ന ത്വാഹ എന്ന 3 വയസ്സുകാരനെ അരപ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മേപ്പാടി പോലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!