കാരാപ്പുഴ ഡാം റിസര്‍വോയറില്‍ രണ്ടുവയസ്സുകാരന്‍ മുങ്ങി മരിച്ചു.റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്ത് ആണ് മരിച്ചത്.വൈകുന്നേരം അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ റിസര്‍വോയറില്‍ കണ്ടെത്തുകയായിരുന്നു.നാട്ടുകാരും കോളനിക്കാരും ചേര്‍ന്ന് കുട്ടിയെ കൈനാട്ടി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.