കര്‍ഷകനെ ആക്രമിച്ച കരടിയെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുമ്പിക്കല്‍ എബ്രഹാം കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.മാസങ്ങളായി വാകേരി, പാലക്കുറ്റി, മൂടക്കൊല്ലി, ഗാന്ധിനഗര്‍ മേഖലകളില്‍ കരടിയുടെ സാന്നിധ്യം സ്ഥിഥിരമായിരുന്നു.കടുവയെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് നിരവധി ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നിസംഗത തുടരുകയായിരുന്നു.എത്രയും വേഗം കരടിയെ കൂട് വെച്ച് പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.വിശ്വാമിത്രന്‍ വാകേരി,സിബി കുന്നുംപുറം,കെജെ സണ്ണി,പിജെ സിജോ,സുരേഷ് കൊടൂര്‍,ഷമീര്‍ ചന്ത പറമ്പില്‍,പിസി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.