മകനെ മര്‍ദ്ദിച്ചവരെ പിടികൂടണമെന്നാവശ്യപെട്ട് അമ്പലവയല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ അമ്മയുടെ ഒറ്റയാള്‍ സമരം. കഴിഞ്ഞ മാസമാണ് അമ്പലവയല്‍ മട്ടപാറ വച്ച് മകനായ ധനലാലിന്റെ ഓട്ടോ തടഞ്ഞ് നിര്‍ത്തി ചിലര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരാതി നല്‍കി ഇത്ര ദിവസമായിട്ടും അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ചാണ് സമരം.എന്നാല്‍ അന്വേഷണം നടന്നു വരികയാണെന്നും അക്രമിക്കപ്പെട്ട ധനലാല്‍ വിദേശത്തായതിനാലാണ് നാപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് അമ്പലവയല്‍ പോലീസ് പറയുന്നത്.
കഴിഞ്ഞ മാര്‍ച്ച് 17 ന് ആണ് സംഭവം, ഓട്ടോറിക്ഷയില്‍ മക്കളെ സ്‌കൂളിലേക്ക് കൊണ്ട് വിട്ട് തിരിച്ചു വരുന്ന വഴിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ മൂന്നു പേര്‍ ധനലാല്‍ (38) ന്റെ ഓട്ടോ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ഭീക്ഷണി പെടുത്തുകയും ചെയ്തു എന്നാണ് അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ അമ്മയായ ബേബി ദാമോദരന്‍ പരാതി നല്‍കിയത്.