കഞ്ചാവും, ബ്രൗണ്‍ ഷുഗറും പിടികൂടി

0

കമ്പളക്കാട് ടൗണില്‍ നിന്ന് കഞ്ചാവും, ബ്രൗണ്‍ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.ജാര്‍ഗണ്ഡ് സ്വദേശികളായ ഹസീബള്‍ ഷേക്, മാഫിര്‍ ഷേക് എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും 6 ഗ്രാം ബ്രൗണ്‍ ഷുഷറും , 550 ഗ്രാം കഞ്ചാവും പിടികൂടി.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കമ്പളക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.എസ്.ഐ. ദാമോദരന്‍, എസ്.സി.പി.ഒ മനോജ്, എസ്.സി.പി.ഒ രതീഷ്, എസ്.സി.പി.ഒ വിപിന്‍ , ഡ്രൈവര്‍ ജോണ്‍സണ്‍ തുടങ്ങിയര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.കമ്പളക്കാട് പോലീസ് നേതൃത്വത്തില്‍ കണ്ടെടുത്തു. പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!