കേന്ദ്ര ബജറ്റ് 2022; സുപ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍

0

അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തും

അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും.
സക്ഷന്‍ അങ്കണവടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കണവാദികളെ ഉള്‍പ്പെടുത്തും.
വനിത-ശിശുക്ഷേമം മുന്‍നിര്‍ത്തി മിഷന്‍ ശക്തി,മിഷന്‍ വാത്സല്യ പദ്ധതികള്‍ നടപ്പാക്കും.
ദേശീയ മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കും
……………………………

ഡിജിറ്റല്‍ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കും

ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും.
കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും.
…………………………………………….

കാര്‍ഷിക മേഖലയ്ക്ക് പിന്തുണ

രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും.
ചോളം കൃഷിക്കും പ്രോത്സാഹനം.
2.37 ലക്ഷം കോടി രൂപയുടെ  വിളകള്‍  സമാഹരിക്കും.
ജല്‍ ജീവന്‍ മിഷന് 60,000 കോടി വകയിരുത്തി.
ചെറുകിട ഇടത്തരം മേഖലകള്‍ക്ക് 2 ലക്ഷം കോടി വകയിരുത്തി.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി 80 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും

 

നദീസംയോജന പദ്ധതിക്ക് 46,605 കോടി

സംസ്ഥാനങ്ങള്‍ ധാരണയിലെത്തിയാല്‍ പദ്ധതി തുടങ്ങുമെന്ന് ധനമന്ത്രി.
അഞ്ച് നദീ സംയോജന പദ്ധതികള്‍ക്കായി 46,605 കോടി വകയിരുത്തി.

ദമന്‍ ഗംഗ – പിജ്ഞാള്‍
തപി – നര്‍മദ
ഗോദാവരി – കൃഷ്ണ
കൃഷ്ണ – പെന്നാര്‍
പെന്നാര്‍ – കാവേരി
……………………………….

കര്‍ഷകരെ സഹായിക്കാന്‍ ഡ്രോണുകള്‍

കിസാന്‍ ഡ്രോണുകള്‍ – കാര്‍ഷികമേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം പ്രൊത്സാഹിപ്പിക്കും
വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും
………………………………

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രൊത്സാഹനം

നഗരങ്ങളില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ശക്തിപ്പെടുത്തും
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപിംഗ് നയം നടപ്പാക്കും
…………………………..

ഇ പാസ്‌പോര്‍ട്ടുകള്‍ വരുന്നു

ഇ പാസ്‌പോര്‍ട്ട് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കും
പ്രത്യേക സാമ്പത്തിക മേഖലയില്‍ നയം മാറ്റം
പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിക്കുന്നതിനായി പുതിയ നിയമം കൊണ്ടു വരും
…………………………….

ഭൂമി രജിസ്‌ട്രേഷന്‍ പദ്ധതി

ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി.
സാധാരണക്കാര്‍ക്കും വ്യവസായികള്‍ക്കും പദ്ധതി ഒരു പോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി
പൊതുജന നിക്ഷേപം പ്രൊത്സാഹിപ്പിക്കും
സൗരോര്‍ജ പദ്ധതികള്‍ക്ക് 19,500 കോടി വകയിരുത്തി
പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും
മൂലധ നിക്ഷേപത്തില്‍ 35.4 ശതമാനം വര്‍ധന

…………………………………….

വൈദ്യുതി വാഹനങ്ങള്‍ക്കായി ബാറ്ററി സൈ്വപിംഗ്

നഗരവികസന പദ്ധതിക്ക് വിദഗ്ധ സമിതി രൂപീകരിക്കും
ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളു പ്രോത്സാഹിപ്പിക്കും
ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കും
കൂടുതല്‍ യുവാക്കള്‍ക്ക് ജോലി സാധ്യത ഉണ്ടാക്കും

………………………………
5 ജി ലേലം ഈ വര്‍ഷം, സേവനം ഉടനെ ലഭ്യമാകും

5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്ന് ധനമന്ത്രി
അടുത്ത സംമ്പത്തിക വര്‍ഷത്തില്‍ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാവും
2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കും
5ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും
……………………….

പ്രതിരോധത്തിലും ആത്മനിര്‍ഭര്‍ ഭാരത്

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നടപ്പാക്കും
പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ ഭേദഗതി കൊണ്ടുവരും
68% പ്രതിരോധ വ്യാപാരവും ഇന്ത്യയില്‍ തന്നെയാക്കും
പ്രതിരോധ മേഖലയിലെ ഗവേഷണത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തും
ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും

………………….
രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു.
…………………..
ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഐടി റിട്ടേണ് രണ്ട് വര്‍ഷത്തിനകം പുതുക്കി സമര്‍പ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ് സമര്‍പ്പിക്കാനാവും.

 

സഹകരണ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കും
കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കും:

കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുന്നു
2022 ജനുവരിയിലെ ജിഎസ്ടി വരുമാനം 1,40 ലക്ഷ കോടിയാണ്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്

വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി. ഈ വരുമാനം കണക്കാക്കുമ്പോള്‍, ഏറ്റെടുക്കല്‍ ചെലവ് ഒഴികെ, ഏതെങ്കിലും ചെലവിന്റെയോ അലവന്‍സിന്റെയോ കാര്യത്തില്‍ കിഴിവ് അനുവദിക്കില്ല.

2022-23 വര്‍ഷത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 48,000 കോടി രൂപ അനുവദിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ല്‍ നിന്ന് 14% ആയി ഉയര്‍ത്തും
2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചു.

ഈ 50 വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ കടമെടുക്കലുകളേക്കാള്‍ കൂടുതലാണ്. പ്രധാനമന്ത്രി ഗതി ശക്തിയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളുടെ മറ്റ് ഉല്‍പ്പാദന മൂലധന നിക്ഷേപങ്ങള്‍ക്കും ഈ ഫണ്ട് ഉപയോഗിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!