ഓണത്തിനു ശേഷമുണ്ടായ കോവിഡ് അതിവ്യാപനം ഈ മാസം 10 നു ശേഷം സമതുലിതമാകുമെന്നും പിന്നീടു കുറയുമെന്നും സര്‍ക്കാരിന്റെ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരാളില്‍നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചകമായ കോവിഡ് ആര്‍ ഘടകം ഒരാഴ്ചയ്ക്കിടെ 0.96ല്‍ നിന്ന് 1.5 ആയി ഉയര്‍ന്നു. ഈയാഴ്ച ഇതു വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. ഓണത്തിനു ശേഷം ആര്‍ 2 വരെ ഉയരാമെന്നു നേരത്തേ ആശങ്കയുണ്ടായിരുന്നു.
ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് പൊതുക്വാറന്റീന്‍ വേണ്ട: കര്‍ണാടക I-NDIAചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് പൊതുക്വാറന്റീന്‍ വേണ്ട: കര്‍ണാടക.ഈയാഴ്ച അവസാനത്തോടെ രോഗികളുടെ എണ്ണം ദിവസം 40,000 ത്തിനു മുകളിലെത്താമെന്നു റിപ്പോര്‍ട്ട് പ്രവചിക്കുന്നു. എന്നാല്‍, 73% പേര്‍ക്ക് ഒരു ഡോസും 27% പേര്‍ക്കു 2 ഡോസും വാക്‌സീന്‍ ലഭിച്ചതിനാല്‍ ആശുപത്രികളില്‍ ഗുരുതര രോഗികളുടെ തിരക്കുണ്ടാകില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ഇന്‍ക്യുബേഷന്‍ പീരിയഡ് കുറഞ്ഞ് 6 ദിവസമായി. ഓണക്കാലത്തെ ഇടപഴകല്‍ മൂലം പരമാവധി 3 ഇന്‍ക്യുബേഷന്‍ പീരിയഡിനാണു സാധ്യത. ഇത് പത്താം തീയതിയോടെ അവസാനിക്കും.
ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഓണത്തിനു ശേഷം 24% വര്‍ധനയാണ് ഉണ്ടായത്. നിലവില്‍ വടക്കന്‍ ജില്ലകളിലാണു രോഗവ്യാപനം കൂടുതലെങ്കിലും ആര്‍ ഘടകം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അപ്രതീക്ഷിതമായി വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ ഈ ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഇതില്‍നിന്നുള്ള സൂചന. നിലവില്‍ കൂടുതല്‍ രോഗികളുള്ള മലപ്പുറം (1.05) ഉള്‍പ്പെടെ ജില്ലകളില്‍ ആര്‍ കുറവാണ്. വരും ദിവസങ്ങളില്‍ ഈ ജില്ലകളില്‍ രോഗികള്‍ കുറയും.