ജലനിധി സമിതികളെ ആദരിച്ചു

0

കേരളത്തിലെ ഏറ്റവും മികച്ച ജലനിധി ശുദ്ധജല വിതരണ സമിതികള്‍ക്കുള്ള അവാര്‍ഡ് നേടിയ എടവക ഗ്രാമ പഞ്ചായത്തിലെ തോണിച്ചാല്‍ ജലനിധി ശുദ്ധജല സമിതി ഭാരവാഹികളേയും കമ്മന മഹാത്മ ശുദ്ധജല വിതരണ സമിതി ഭാരവാഹികളേയും എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പത്മശ്രീ ചെറുവയല്‍ രാമന്‍ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ഉപഹാരം നല്‍കി. തോണിച്ചാല്‍ ശുദ്ധജല സമിതിക്കു വേണ്ടി വി.ജെ. ജോസഫ്, ടി. നാസര്‍, തുളസിദാസ്, ടി.ജി. ജോയി, കമ്മന മഹാത്മ ശുദ്ധജല സമിതിക്കു വേണ്ടി ജില്‍സണ്‍ തൂപ്പുങ്കര, ബാലന്‍ നെല്ലിക്കല്‍, വി.എം. ജോസ് എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശിഹാബ് അയാത്ത്, ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, ജനപ്രതിനിധികളായ വിനോദ് തോട്ടത്തില്‍, എം.പി. വത്സന്‍, അഹമ്മദ് കുട്ടി ബ്രാന്‍, അസി. സെക്രട്ടറി വി.സി. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!