വന്യമൃഗശല്യ പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം:മുഖ്യമന്ത്രി പിണറായി വിജയന്‍

0

വന്യമൃഗശല്യം.സംസ്ഥാനത്തിന് മാത്രമായി പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വനസൗഹൃദസദസ്സില്‍ മുഖ്യമന്ത്രി. വന സൗഹൃദ സദസ് സംസ്ഥാന തല ഉദ്ഘാടനം മാനന്തവാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെ കൂടി വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. സ്വയം സന്നദ്ധ പുനരധിവാസം പദ്ധതിയില്‍ വയനാട്ടില്‍ 310 കുടുംബങ്ങളെ മാറ്റി.50 സെന്റ് വനഭൂമി കൈവശമുള്ള കര്‍ഷകന് കൈവശരേഖ നല്‍കും.

 

വന്യമൃഗശല്യംപരിഹരിക്കുന്നതിന്കിഫ് ബി വഴി 110 കോടി രൂപ ചിലവില്‍ ക്രാഷ് ഗാര്‍ഡ്, സ്റ്റില്‍ റോപ്പ് ഫെന്‍സിംഗ് പദ്ധതികള്‍ പുരോഗമിക്കുകയാണ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തിരികെ കാട്ടിലേക്ക് അയക്കുന്നതിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. വന്യമൃഗശല്യ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജനജാഗ്രത സമിതികള്‍ പ്രവര്‍ത്തിച്ച് വരികയാണ്.വയനാടന്‍ കാടുകള്‍ക്ക് ഭീഷണിയായി മാറിയ മഞ്ഞക്കൊന്നയെ സമൂലമായി ഇല്ലാതാക്കാനുള്ള സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ഗൗരവമായി കണ്ട് കൊണ്ടുള്ള നടപടികളാണ് സ്വീകരിച്ച് വരുന്ന തെന്നും, 50 സെന്റ വനഭൂമി കൈവശമുള്ള കര്‍ഷകര്‍ക്ക് കൈവശരേഖ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വന വകുപ്പിനെതിരെ ജന രോഷം ഉയര്‍ത്തുന്നതിനായുള്ള തെറ്റിദ്ധാരണ ജനകമായ പ്രചരണങ്ങള്‍ പൊതുജനം തിരിച്ചറിയണമെന്ന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.എം എല്‍ എ മാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസി: സംഷാദ് മരക്കാര്‍, കളക്ടര്‍ ഡോ: രേണു രാജ്, ബ്‌ളോക്ക് പ്രസി: ജസ്റ്റിന്‍ ബേബി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ്, ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ എന്നിവര്‍ സംസാരിച്ചു. വന സൗഹൃദ സംവാദ സദസ്റ്റ് 28ന് കാസര്‍ ഗോഡ് സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!