കോവിഡ് പരിശോധന  അമിത നിരക്ക് ഈടാക്കിയാല്‍ നടപടി – ഡി.എം.ഒ

0

സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മുഖാവരണം തുടങ്ങിയ സുരക്ഷാസാമഗ്രികള്‍ക്കും നിരക്ക് കുറച്ച സാഹചര്യത്തില്‍ അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ ഡോ.കെ സക്കീന അറിയിച്ചു. സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ ഫെബ്രുവരി എട്ടാം തിയ്യതിയിലെ ഗവണ്മെന്റ് ഉത്തരവ് പ്രകാരമുളള നിരക്കുകള്‍ മാത്രമേ ജില്ലയിലും ഈടാക്കാന്‍ പാടുളളു. പുതുക്കിയ നിരക്ക് ( പഴയ നിരക്ക് ബ്രാക്കറ്റില്‍). ആര്‍ ടി പി സി ആര്‍- 300 രൂപ (500), ആന്റിജന്‍-100 രൂപ(300), എക്‌സ്‌പെര്‍ട് നാറ്റ് 2350 രൂപ(2500) ), ട്രൂനാറ്റ് 1225 രൂപ(1500), ആര്‍. ടി ലാബ്- 1025 രൂപ(1150), എന്നിങ്ങനെയാണ് പുതിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. പി.പി.ഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്. എല്‍ വലുപ്പത്തിന് 154 രൂപയും ഡബിള്‍ എക്‌സ്. എല്‍. വലുപ്പത്തിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്. എല്‍ , ഡബിള്‍ എക്‌സ്. എല്‍ വലുപ്പത്തിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മുഖാവരണം ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!