കാവില്‍ ഇന്ന് ആറാട്ട് മഹോത്സവം

0

വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് സമാപനം. ഇന്ന് രാത്രിയോടെ വിവിധ ഉപക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറ എഴുന്നള്ളത്തുകള്‍ ക്ഷേത്ര സന്നിധിയില്‍ സംഗമിക്കും. തുടര്‍ന്ന് ആറാട്ട് എഴുന്നള്ളത്ത്. നാളെ പുലര്‍ച്ചെ താഴെകാവില്‍ കോലം കൊറയോടെ രണ്ടാഴ്ചത്തെ ഉത്സവത്തിന് സമാപനമാകും.
ഇന്നലെ മുതല്‍ മാനന്തവാടി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ പുലര്‍ച്ചെ താഴെക്കാവില്‍ നടക്കുന്ന കോലംകൊറയോടെയാണ് 14 ദിവസം നീണ്ട് നിന്ന ആറാട്ടുത്സവം സമാപിക്കുക .രാത്രിയോടെ വിവിധ ക്ഷേത്രങ്ങളിലുള്ള അടിയറകള്‍ മേലേക്കാവില്‍ സംഗമിക്കും.തലപ്പുഴ, ചിറക്കര, ജെസി, തേറ്റമല,ഒങ്ങയങ്ങാടി,കമ്മന തുടങ്ങി വിവിധ ഉപക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറകളാണ് രാത്രിയോടെ ക്ഷേത്രത്തില്‍ സംഗമിക്കുക. തുടര്‍ന്ന് ആറാട്ടുതറയിലേക്ക് എഴുന്നള്ളത്തും നടക്കും.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കാര്‍ണിവെല്ലും മറ്റും നേരത്തേ തുടങ്ങിയിയതില്‍ വലിയ ജനതിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് മാനന്തവാടിയില്‍ നിന്ന് വള്ളിയൂര്‍ക്കാവിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!