കേണി സംരക്ഷിക്കണമെന്നാവശ്യം

0

നൂല്‍പ്പുഴ കോളൂര്‍ പണിയ കോളനിക്ക് സമീപത്തെ കേണിയാണ് കോളൂര്‍ പണിയ-കുറുമ കോളനികളിലെ 20 -ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്നത്.സംരക്ഷിക്കണമെന്നാണ് ആവശ്യം.കോളനിക്കുസമീപത്തെ വയലിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത കേണിയുള്ളത്. കടുത്ത വേനലില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും നാലടി താഴ്ചയുള്ള കേണിയില്‍ ആവശ്യത്തിലധികം വെള്ളമുണ്ട്.കോളനിക്കുസമീപത്തെ വയലിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത കേണിയുള്ളത്.ഈ കേണി സംരക്ഷണമില്ലാതെ കിടക്കുകയാണ്. വയലിലാണ് കേണി സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ മഴക്കാലത്ത് പുറം വെള്ളം ഒഴുകി ഇതില്‍ നിറയും. കൂടാതെ സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ വന്യമൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും ഇതില്‍ അകപ്പെടാറുണ്ടന്നും പ്രദേശവാസികള്‍.പൂര്‍വ്വീകര്‍ ഉപയോഗിച്ചുവന്നിരുന്ന ഈ കേണിയെ കൈവിടാന്‍ ഇതുവരെ ഇവര്‍ തയ്യാറായിട്ടില്ല. കടുത്ത വേനലിലും കുടിവെള്ളമേകുന്ന ഈ കേണിയെ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!