104 ലിറ്റര്‍ മാഹി മദ്യവുമായി വയോധികന്‍ അറസ്റ്റില്‍
104 ലിറ്റര്‍ മാഹി മദ്യവുമായി വയോധികന്‍ അറസ്റ്റില്‍.തലപ്പുഴ കമ്പി പാലം ഭാഗത്ത് ആള്‍വെയിന്‍ വീട്ടില്‍ ബേസിലപ്പന്‍’ എന്ന് വിളിക്കുന്ന ബേസില്‍ ആള്‍വെയ്ന്‍ ആണ് പിടിയിലായത്. വള്ളിയൂര്‍ക്കാവ് ഉത്സവത്തോട് അനുബന്ധിച്ച് വില്‍പ്പനയ്ക്ക് വീട്ടില്‍ സ്റ്റോക്ക് ചെയ്തതായിരുന്നു മദ്യം.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസര്‍ ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ്. എ. സി,സുരേഷ് വി കെ, സനൂപ് കെ എസ്, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സെല്‍മ ജോസ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.പ്രതിയെ മാനന്തവാടി ഖഎഇങ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ ചെയ്തു.