ബത്തേരി ഫെയർലാന്റ് ഭൂമി കൈമാറ്റം: കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവ്

0

സുൽത്താൻ ബത്തേരി: ബത്തേരി ഫെയർലാന്റ് ഭൂമി കൈമാറ്റം ചെയ്തവർക്കെതിരെ കേസെടുക്കാൻ റവന്യു ലാന്റ് അഡീഷണൽ ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ്.  2010നു ശേഷം വിൽപ്പന കരാറിലൂടെ ഭൂമി കൈമാറ്റം ചെയ്തവർക്കെതിരെ ഭൂസരംക്ഷണ നിയമം സെക്ഷൻ 7 ബി പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. കഴിഞ്ഞ ജൂലൈ 23 നാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്.

അതേസമയം അസൈന്റ്‌മെന്റ് കമ്മറ്റിയിൽ പട്ടയത്തിന് അപേക്ഷ നൽകിയവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ലന്നാണ് ഫെയർലാന്റ് സി കുന്ന് പട്ടയ അവകാശ സംരക്ഷണസമിതിയുടെ വിലയിരുത്തൽ. ഫെയർലാന്റിൽ മാത്രം പട്ടയത്തിന് അപേക്ഷിച്ചിരിക്കുന്നത് 235 പേരാണ്. സുൽത്താൻ ബത്തേരി ഫെയർലാന്റിൽ ഭൂമി കൈവശം വെച്ചുവരുകയും 2010നു ശേഷം വിൽപ്പന കരാർ മുഖാന്തരം ഭൂമി കൈമാറ്റം ചെയ്തവ്യക്തികൾക്കെതിരെ കേരളഭൂസംരക്ഷണ നിയമം സെക്ഷൻ ബിപ്രകാരം കേസ് രജിസ്ടർചെയ്ത് നടപടികൾ സ്വീകരിക്കണമെന്നാണ് ജൂലൈ 23 ന് ഇറങ്ങിയ റവന്യുലാന്റ് അഡീഷൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്.

കൂടാതെ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്2007ൽ തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 197 പേർസമർപ്പിച്ച അപേക്ഷകൾ ഒഴികെലഭിച്ചിട്ടുള്ള മറ്റ് അപേക്ഷകൾ പരിഗണിക്കേണ്ടതില്ലന്നും അഡീഷണൽ ചീഫ് സെക്രട്ടറി വയനാട് ജില്ലാകലക്ടർക്ക് അയച്ച കത്തിൽ പറയുന്നുണ്ട്.

ഇതിനുപുറമെ 1995 ലെ കേരള മുനിസിപ്പാലിറ്റ് കോർപ്പറേഷൻ ഭൂപതിവ് ചട്ടങ്ങളിലെ എല്ലാ നിബന്ധനകളുക്കുമനുസൃതമായി മാത്രം അപേക്ഷകൾക്ക് പട്ടയം അനുവദിക്കുമെന്നുമാണ് പറയുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഈ ഉത്തരവ് പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന കുടുംബങ്ങളുടെ സ്വന്തമായുള്ള ഭൂമി എന്നസ്വപ്‌നത്തിന് തുരങ്കംവെക്കുന്ന ഒന്നാണ്.

കൂടാതെ 2019 മാർച്ചിൽ പുറത്തിറങ്ങിയ 10സെന്റ് വരെ കൈവശമുള്ളഭൂമിക്ക് മാനദണ്ഡങ്ങൾ നോക്കാതെ പട്ടയം അനുവദിക്കാമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലും ലാന്റ് അസൈന്റ്‌മെന്റ് കമ്മറ്റിയിൽ അപേക്ഷ സമര്‍പ്പിച്ചവർക്കെതിരെ ഭൂസംരക്ഷണ നിയമം 7 ബി സെക്ഷൻ പ്രകാരം കേസെടുക്കാനാവില്ലന്നാണ് ഫെയർലാന്റ് സി കുന്ന് പട്ടയ അവകാശ സംരക്ഷണ സമിതി അവകാശപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!