മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

0

 

സംഘര്‍ഷത്തില്‍ മര്‍ദ്ധനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് വിപിന്‍ അറസ്റ്റില്‍ .തിരുനെല്ലി പോത്തുമൂല എമ്മടി വിപിനെയാണ് പോലീസ് കൊലപാത കുറ്റത്തിന് അറസ്റ്റ് ചെയ്തത്.തിരുനെല്ലി കാളാംങ്കോട് കോളനിയിലെ മാരയുടെ മകന്‍ കുട്ടന്റെ മരണകാരണം വിപിനുമായുണ്ടായ സംഘടനത്തെ തുടര്‍ന്നാണെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച്ച രാവിലെയാണ് കോഴിക്കോട്‌മെഡിക്കല്‍ കോളേജില്‍ വച്ച് ബിനു മരിച്ചത്.വ്യാഴാഴ്ച്ച രാത്രി കോളനിയില്‍ മദ്യപിച്ചെത്തിയ ബിനുവും കോളനിയിലെ ചിലരും തമ്മില്‍ വഴക്കുണ്ടായി.ഇവര്‍ പോയ ശേഷം രാത്രി 11 മണിയോടെയാണ് സഹോദരി ഭര്‍ത്താവ് വിപിനും ബിനുവും തമ്മില്‍ അടിയുണ്ടായത്.

വിറക് കൊള്ളിക്കൊണ്ട് തലക്ക് അടിയേറ്റതാണ് ബിനുവിനെ മരണത്തിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച ബിനുവിനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകാനും മറ്റും വിപിനാണ് മുന്‍കൈയ്യെടുത്തത്. ബിനുവിന്റെ അമ്മ മാരയുടെ പരാതിപ്രകാരം കോളനിവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ടി.പി ശ്രീജിത്ത് ഉള്‍പ്പടെ സ്ഥലത്തെത്തി കോളനിവാസികളുടെ വിശദമായ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് തിരുനെല്ലി സി.ഐ. ഷൈജുവിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദ അന്വേഷണത്തിലാണ് പ്രതി വിപിനാണ് എന്ന് കണ്ടെത്തിയത്.

 

തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനു(32) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്.ഇന്നലെ രാത്രി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിനുവിനെ ആദ്യം അപ്പപ്പാറ ആരോഗ്യകേന്ദ്രത്തിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.പുലര്‍ച്ചെ അഞ്ച് മണിക്കാണ് മരണം.സംഭവത്തില്‍ മോഹനന്‍,ചന്ദ്രന്‍ എന്നിവരെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!