വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം പ്രേഷകരിലേക്കെത്തിക്കാന്‍ വയനാട് വിഷന്‍ ഒരുങ്ങി
കേരള വിഷന്‍ ബ്രോഡ്ബാന്‍ഡിന്റെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ പരിചയപ്പെടുത്താനും വള്ളിയൂര്‍ക്കാവ് ദൃശ്യങ്ങളും പരിപാടികളും ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് വലിയനും അതിനൂതന സാങ്കേതികവിദ്യയിലൂടെയുള്ള ലൈവ് യൂണിറ്റും ഉത്സവ നഗരിയില്‍ വയനാട് വിഷന്‍ ഒരുക്കിയത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, വയനാട് വിഷന്‍ മാനേജിങ് ഡയറക്ടര്‍ പി എം ഏലിയാസ്,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍,തുടങ്ങിയവര്‍ സംബന്ധിച്ചു