മൂന്ന് ദിവസം മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല

0

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം പ്രമാണിച്ച് മാനന്തവാടി നഗരത്തില്‍ 26,27,28 തീയ്യതികളില്‍ ബിവറേജ് ഔട്ട്‌ലൈറ്റ് ഉള്‍പ്പെടെ മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാകളക്ടര്‍ ഉത്തരവ് നല്‍കി.മദ്യപിച്ചെത്തുന്നവര്‍ ഉത്സവദിനങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് നടപടി.അനധികൃത മദ്യവില്‍പ്പന നടത്തുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവിയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!