വള്ളിയൂര്‍ക്കാവില്‍ ചുവടുവെച്ച് ഡി.എഫ്.ഒ ഷജ്‌ന കരീം
ഉന്നത പദവിയിലിരിക്കുമ്പോഴും താന്‍ സ്വായത്തമാക്കിയ കലയെ മുറുകെ പിടിക്കുകയാണ് മാനന്തവാടി സ്വദേശിനിയും സൗത്ത് വയനാട് ഡി.എഫ്.ഒ യുമായ ഷജ്‌ന കരീം. കഴിഞ്ഞ ദിവസം വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി താഴെ കാവിലെ വേദിയില്‍ ഷജ്‌നയും സംഘവും അവതരിപ്പിച്ച ഭരതനാട്യം ഏറെ പ്രശംസ പിടിച്ചുപറ്റി.
മൂന്ന് പേര്‍ ചേര്‍ന്നാണ് വള്ളിയൂര്‍ക്കാവിലെ ആഘോഷ കമ്മിറ്റിയുടെ വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചത്. അനൗസര്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച ഷജ്‌ന താന്‍ പഠന കാലത്ത് സ്വായത്തമാക്കിയ നൃത്തകല വര്‍ഷങ്ങള്‍ക്കിപ്പുറവും മെയ് വഴക്കത്തോടെ വള്ളിയൂര്‍ക്കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചുവടുകള്‍ വെച്ച് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. തുടര്‍ന്നും തന്റെ നൃത്തചുവടുകള്‍ തുടരാന്‍ തന്നെയാണ് ഷജ്‌നയുടെ തീരുമാനവും