സംസ്ഥാന സാംസ്‌കാരിക വകുപ്പ് വയനാട് ജില്ലയുടെ നേതൃത്വത്തില്‍ സമം പ്രവര്‍ത്തനോദ്ഘാടനവും സാംസ്‌കാരികോത്സവവും സംഘടിപ്പിച്ചു.ബത്തേരി സിഎസ്ഐ പാരിഷ് ഹാളില്‍ പരിപാടി ചരിത്രകാരി പ്രൊഫ.ഡോ.ചൂഡാമണി നന്ദഗോപാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മന്‍ ടികെ രമേശ് അധ്യക്ഷനായിരുന്നു.ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്മരക്കാര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍,എസ്.ബിന്ദു,എബി.എന്‍ ജോസഫ്,ശ്യാമള രാമാനന്ദ്,എല്‍സി പൗലോസ്,ആതിര ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നാടന്‍പാട്ട് നൃത്തവിഷ്‌കാരം,തിരുവാതിര,നാടകം,പണിയ നൃത്തം,കൈക്കൊട്ടികളി,ബിന്‍ഷയുടെ പാട്ട് എന്നിവയും അരങ്ങേറി.ചടങ്ങില്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന പത്ത് വനിതകളെ ആദരിച്ചു.