പൊഴുതന അച്ചൂരില്‍ സഹോദരങ്ങള്‍ തമ്മില്‍ മദ്യ ലഹരിയില്‍വാക്കേറ്റം. ഒരാള്‍ കൊല്ലപ്പെട്ടു . അച്ചൂരാനം അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളില്‍ ഡെയ്സി ജോര്‍ജ് ദമ്പതികളുടെ മകന്‍ റെനി ആണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ സഹോദരന്‍ ബെന്നി വൈത്തിരി പോലീസ് കസ്റ്റഡിയില്‍.
റെനിയും ബെന്നിയും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവം രാത്രി ഒരു മണിയോടെ ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടതായ് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് രാവിലെയോടെ റെനിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിവുപോലെ രാവിലെ ജോലിക്ക് പോയ ബെന്നിയെ ജോലിസ്ഥലത്തുവെച്ചാണ് വൈത്തിരിപോലീസ് അറസ്റ്റുചെയ്തത്. വാക്കുതര്‍ക്കത്തിനിടെ ചുറ്റികകൊണ്ട് റെനിയെ തലക്കടിച്ചു വീഴ്ത്തിയതാണെനന് ബെന്നി സമ്മതിച്ചു.തലയുടെ ഒരുഭാഗം തകര്‍ന്ന് നിലയിലാണ്. കോളനിയില്‍ അനധികൃത മദ്യ വില്പന സംഘം സജീവമാണെന്ന് പരാതിയും നാട്ടുകാര്‍ക്കുണ്ട് .മുന്‍പ് അമിതമായ മദ്യപിച്ച് ആദിവാസി യുവാവ് കോളനിയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും നിരവധിതവണ പരാതി നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വൈത്തിരി സിഐക്ക് ആണ് അന്വേഷണ ചുമതല.