ലോമാസ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് മാനന്തവാടി നഗരസഭ താഴെക്കാവില്‍ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്യ്തു. ഡിവിഷന്‍ കൗണ്‍സിലറും, ഉല്‍സവാഘോഷകമ്മിറ്റി പ്രസിഡണ്ടുമായ കെ.സി.സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യക്ഷ ലേഖ രാജീവന്‍,കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, വി.ആര്‍ പ്രവീജ്, സീമന്തിനി സുരേഷ്,ആഘോഷകമ്മിറ്റി ഭാരവാഹികളായഎ.എം. നിശാന്ത്, സന്തോഷ്.ജി.നായര്‍, അശോകന്‍ ഒഴകോടി തുടങ്ങിയവര്‍ സംസാരിച്ചു.