മുട്ടിലില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി എം.പി

0

മുട്ടിലില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ ഷെരീഫിന്റെ വീട് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. വയനാട് സന്ദര്‍ശനത്തിനിടയില്‍ ഷെരീഫിന്റെ ഓട്ടോറിക്ഷയില്‍ രാഹുല്‍ഗാന്ധി എം.പി യാത്ര ചെയ്തത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഷെരീഫ് അപകടത്തില്‍ മരിച്ചതറിഞ്ഞ രാഹുല്‍ ഗാന്ധി കുടുബത്തെ അനുശോചനം അറിയിച്ചിരുന്നു. ഇന്ന് ജില്ലയിലെ തിരക്കിട്ട പരിപാടികള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് രാഹുല്‍ ഗാന്ധി എം.പി അപകടത്തില്‍ മരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടില്‍ നേരിട്ടെത്തി കുടുംബാംഗങ്ങളെ കണ്ട് തന്റെ അനുശോചനവും കുടുംബത്തിന് പിന്തുണയും അറിയിച്ചത്. കെ.സി. വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.കല്‍പ്പറ്റ മുട്ടിലില്‍ നടന്ന അപകടത്തിലാണ് എടപ്പെട്ടി സ്വദേശി ഷെരീഫും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയും മരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!