പ്ലാസ്റ്റിക്ക് ഉപയോഗം പിടികൂടി
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കുമ്പോഴും പ്ലാസ്റ്റിക്ക് ഉപയോഗം പിടികൂടി നഗരസഭ ആരോഗ്യ വകുപ്പും, റവന്യു വകുപ്പും. പരിശോധന വരുംദിവസങ്ങളിലും തുടരും. ഇന്ന് ഉച്ചയോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്തത്. ക്ലീന്‍ സിറ്റി മാനേജര്‍ ശശി നടുവിലക്കണ്ടിയില്‍, , സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ – അജിത്ത് കുമാര്‍ പി.ജി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ്, കെ.എം., വിനോദ് . കെ.വി തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.കഴിഞ്ഞ ദിവസവും മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉത്സവ നഗരിയില്‍ പരിശോധന നടത്തിയിരുന്നു