സൗത്ത് കൊറിയയില്‍ നടക്കുന്ന ഇന്ത്യ പസഫിക് മാസ്റ്റേഴ്സ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചെങ്കിലും അവസരം നഷ്ടപ്പെടുമോ എന്ന എന്ന ആശങ്കയില്‍ വീട്ടമ്മ. നൂല്‍പ്പുഴ കല്ലുമുക്ക് പൂതകുഴിയില്‍ ലിന്‍സിയാണ് പണമില്ലത്താതിന്റെ പേരില്‍ അവസരം ലഭിക്കില്ലേ എന്ന ആശങ്കയില്‍ കഴിയുന്നത്. രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന് നല്‍കിയാല്‍ മാത്രമേ മെയ് 6 മുതല്‍ 20 നടക്കുന്ന ഗെയിംസില്‍ പങ്കെടുക്കാന്‍ ലിന്‍സിക്കാകൂ. അത്ലറ്റ്സടക്കം നാലിനങ്ങളിലാണ് ലിന്‍സി രാജ്യത്തിനായി മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്.
കല്ലൂമുക്ക് പൂതക്കുഴിയില്‍ അജിയുടെ ഭാര്യ ലിന്‍സിക്കാണ് ഇന്ത്യ പസഫിക് മാസ്റ്റേഴ്സ് ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഗെയിംസില്‍ പങ്കെടുക്കണമെങ്കില്‍ യാത്രചെലവടക്കം രണ്ട് ലക്ഷം രൂപ വേണം. നിലവിലെ സാഹചര്യത്തില്‍ ലിന്‍സിയുടെ കുടുംബത്തിന് ഇത്രയും വലിയതുക കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ആരുടെയെങ്കിലുമൊക്കെ സഹായമുണ്ടായാല്‍ മാത്രമേ ഗയിംസില്‍ ഇന്ത്യക്കായി പ്രതിനിധികരിക്കാന്‍ ഇവര്‍ക്ക് സാധിക്കു.
കഴിഞ്ഞ മെയ് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന ദേശിയ മാസ്റ്റേഴ്സ് ഗെയിംസില്‍ പങ്കെടുത്താണ് സൗത്ത്‌കൊറിയയില്‍ മെയ് 6മുതല്‍ 20 നടക്കുന്ന ഗെയിംസിലേക്ക് ലിന്‍സി യോഗ്യത നേടിയത്. നൂറ്, ഇരുനൂറ് മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, റിലേ എന്നീ ഇനങ്ങളിലാണ് ഇന്ത്യയെ പ്രതിനിധികരിക്കാന്‍് യോഗ്യത ലഭിച്ചിരിക്കുന്നത്. ഇതില്‍ ഇരുനൂറ് മീറ്റര്‍ ഓട്ടം, ലോംഗ് ജംപ് എന്നിവയില്‍ സ്വര്‍ണമെഡലോടെയാണ് വീട്ടമ്മ യോഗ്യത നേടിയത്. നിലവില്‍ ഭാരിച്ച തുകഇല്ലാത്തതാണ് ഇവരുടെ ഇന്ത്യ പസഫിക് മാസ്റ്റേഴ്സ് ഗെയിംസ് എന്ന സ്വപ്നത്തിന് തടസമായി നില്‍ക്കുന്നത്.
യാത്രചെലവും മറ്റുമടക്കം രണ്ട് ലക്ഷം രൂപയാണ് ആവശ്യം. തുക തിങ്കളാഴ്ച നല്‍കണമെന്ന അറിയിപ്പ് കഴിഞ്ഞദിവസമാണ് ഇവര്‍ക്ക് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയുംവലിയ തുക എങ്ങനെ കണ്ടെത്തുമെന്ന ആതിയിലാണ് ഈ കുടുംബം. നാല് കുട്ടികളുടെ അമ്മയായ ലിന്‍സി പഠിക്കുന്ന കാലംമുതല്‍ കായിക മേഖലയില്‍ മികവു പുലര്‍ത്തിയിരുന്നു.