തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണം:ആര്‍ ചന്ദ്രശേഖരന്‍

0

തോട്ടം തൊഴിലാളി മേഖലയിലും തൊഴിലുറപ്പ് തൊഴിലാളി മേഖലയിലും നിര്‍മ്മാണ മേഖലയിലും ഉള്‍പ്പെടെ വന്യമൃഗ ആക്രമണത്തെ സംബന്ധിച്ചുള്ള ഭയാശങ്കകള്‍ ഇല്ലാതെ തൊഴിലെടുക്കാവുന്ന തരത്തില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍. കല്‍പ്പറ്റ പുത്തൂര്‍വയലില്‍ വെച്ച് നടന്ന ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി പി ആലി, എംപി പത്മനാഭന്‍, വി ജെ ജോസഫ്,വി ആര്‍ പ്രതാപന്‍,ടി എ റെജി,തമ്പി കണ്ണാടന്‍,കൃഷ്ണവേണി ജി ശര്‍മ്മ,ഇബ്രാഹിംകുട്ടി,ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ,സുന്ദരന്‍ കുന്നത്തുള്ളി,ചീങ്ങന്നൂര്‍ മനോജ്,ജോസ് ജോര്‍ജ് പ്ലാത്തോട്ടം,ഫിലിപ്പ് ജോസഫ്, പി ജി ദേവ്, വി പി ഫിറോസ്,മനോജ് എടാനി,ബി സുരേഷ് ബാബു,സി ജയപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!