അഖിലേന്ത്യ കിസാന്‍ സഭയുടെ പാര്‍ലമെന്റ് മാര്‍ച്ച് 31ന്

0

വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ അഖിലേന്ത്യ കിസാന്‍ സഭ 31ന് ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.ഇതിന് മുന്നോടിയായി നടത്തുന്ന പ്രചരണ വാഹന ജാഥ നാളെ തുടങ്ങുമെന്ന് ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.1972-ലെ വന്യ ജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക,വന്യജീവി ആക്രമണത്തില്‍ നിന്നും മനുഷ്യരുടെ ജീവന് സ്വത്തിനും സംരക്ഷണം നല്‍കുക, നാട്ടില്‍ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുക, കാടും നാടും വേര്‍തിരിക്കുകവന്യജീവികളുടെ എണ്ണം വനത്തിന് ഉള്‍ക്കൊള്ളാവുന്നതനുസരിച്ചു നിയന്ത്രിക്കുക, വന്യജീവികളുടെ ആക്രമണത്തില്‍ സംഭവിക്കുന്ന നഷ്ടത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, മനുഷ്യരും വന്യജീവികളും സംഘര്‍ഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ നടപടികള്‍ക്കായി ഫോറസ്റ്റ് പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക, വനാതിര്‍ത്തിയില്‍ വനം വകുപ്പ് ഏകപക്ഷീയമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക, വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന അക്കേഷ്യ യൂക്കാലിപിപോലെയുള്ള മരങ്ങളും മറ്റ് സസ്യലതാദികളും വനത്തിനുള്ളില്‍ നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുക , തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

 

മാര്‍ച്ച് 31ന് പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ സി.പി.ഐ യുടെയും കിസാന്‍ സഭയുടെയും നേതാക്കള്‍ പങ്കെടുക്കും. മാര്‍ച്ച് 28ന് വൈകുന്നേരം 4 മണിക്ക് കല്‍പ്പറ്റയില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കും.പ്രചരണ വാഹനജാഥ 19ന് വൈകുന്നേരം 5 മണിക്ക് പുതുശ്ശേരിയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ബാബു ഉത്ഘാടനം ചെയ്യും. 22-ന് ചീരാലില്‍ സമാപിക്കുന്ന ജാഥ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കിസാന്‍ സഭ ജില്ലാ പ്രസിഡണ്ട് പി എം ജോയി, സെക്രട്ടറി അമ്പി ചിറയല്‍, ജോയന്റ് സെക്രട്ടറി വി കെ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!