അന്തര്‍ സംസ്ഥാന ബസ് യാത്രാ നിരക്കില്‍ 30% ഇളവുമായി കെഎസ്ആര്‍ടിസി. അന്തര്‍സംസ്ഥാന എസി ബസ് സര്‍വീസുകള്‍ക്കാണ് നിരക്കിലെ ഇളവ് ബാധകം. വ്യാഴാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുത്തും.
കൂടുതല്‍ യാത്രക്കാരെ കെഎസ് ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള ലക്ഷ്യത്തോടെയാണ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയത.് ഇതനുസരിച്ച് തിരുവനന്തപുരം സേലം ബാംഗ്ലൂര്‍ റൂട്ടിലെ സര്‍വീസില്‍ 1922 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് 1349 രൂപയും തിരുവനന്തപുരം ബത്തേരി ബാംഗ്ലൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് 2019 രൂപയുടെ സ്ഥാനത്ത് 1417 രൂപയുമാണ് ഇനിമുതല്‍ ഈടാക്കുക