ചിത്രരചനാ മല്‍സരം നടത്തി
മാനന്തവാടിവള്ളിയൂര്‍ക്കാവ് ആറാട്ട് മഹോല്‍സവത്തി നോടനുബന്ധിച്ച് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേലേക്കാവില്‍ ചിത്രരചനാ മല്‍സരം നടത്തി. നിരവധി വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തത് ഉല്‍സവത്തിന് മാറ്റുരച്ചു. പ്രശസ്തനായ വീഡിയോ ഗ്രാഫര്‍ കം ചിത്രക്കാരന്‍ വിക്രമന്‍ നമ്പൂതിരി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യതു. സന്തോഷ്.ജി.നായര്‍, ജയദേവന്‍. എ.കെ, പവനന്‍ മാസ്റ്റര്‍, സുരേന്ദ്രന്‍ പുതിയിടം, ലീലാ ഭായി ടീച്ചര്‍, ശാന്ത ടീച്ചര്‍, ഗിരിഷ് കുമാര്‍ എം.കെ, സജിന സി.എം, പി.കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രരചനാ മല്‍സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ട്രസ്റ്റി ഏച്ചോം ഗോപി, കമ്മന മോഹനന്‍ എന്നിവര്‍ ചേര്‍ന്ന വിതരണം ചെയ്യ്തു.