ക്വാറി ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിച്ചു

0

ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ക്വാറി ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിക്കാന്‍ തീരുമാനം. സര്‍ക്കാരില്‍ നിന്നും മറ്റൊരു തീരുമാനം വരുന്നതുവരെ ജില്ലയില്‍ എല്ലാ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കും 2023 മാര്‍ച്ച് 31 ന് നിലവിലുണ്ടായിരുന്ന വിലയില്‍ നിന്നും 2 രൂപ വര്‍ദ്ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ക്വാറി ഉടമകള്‍, ക്രഷര്‍ ഓണേഴ്സ്, കോണ്‍ട്രാക്ടര്‍മാരുടെ വിവിധ സംഘടനാ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ഡ്രൈവര്‍മാരുടെ സംഘടനാ പ്രതിനിധികള്‍, തൊഴിലാളികളുടെ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

 

Leave A Reply

Your email address will not be published.

error: Content is protected !!