പൂതാടി പഞ്ചായത്തിലെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ്ങ് കോംപ്ലക്‌സ് കാട് കയറി മൂടി മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.ബസ് സ്റ്റാന്‍ഡ് പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി.പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കവറുകളും കുപ്പികളും ബസ് സ്റ്റാന്‍ഡിലാണ് കൂട്ടിയിട്ടിരിക്കുന്നത്.പൂതാടി മികച്ച ശുചിത്വ പഞ്ചായത്ത് അവാര്‍ഡ് നേടിയിട്ടുണ്ട്.
കാല്‍നടയാത്രകാരുടെ കാലില്‍ കുപ്പി ചില്ല് തറച്ച് കയറിയ സംഭവവും ഉണ്ടായി .മികച്ച ശുചിത്വ പഞ്ചായത്ത് എന്ന അവാര്‍ഡ് നേടിയ പുതാടി പഞ്ചായത്ത് തന്നെ ബസ് സ്റ്റാന്‍ഡില്‍ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് ജനങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട് . കെഎസ്ഇബി ഓഫീസ് , മെഡിക്കല്‍ ലാബ് , ജനസേവന കേന്ദ്രം , കുടുംബശ്രീ അപ്പാരല്‍ പാര്‍ക്ക് അടക്കം പ്രവര്‍ത്തിക്കുന്നത്
ഷോപ്പിംങ് കോംപ്ലക്‌സിലാണ് . അടിയന്തിരമായി സ്റ്റാന്‍ഡില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും പരിസരത്തെ കാടുകള്‍ വെട്ടി നീക്കി വൃത്തിയാക്കണമെന്നുമാണ്നാട്ടുകാരുടെ ആവശ്യം