മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഹാങ്ങിങ് ഫെന്‍സിംഗ് പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന

0

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഹാങ്ങിങ് ഫെന്‍സിംഗ് പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 90 കോടി 28 ലക്ഷത്തി 31,062 രൂപ വരവും 90 കോടി 19 ലക്ഷത്തി 77,541 രൂപ ചിലവും 8,53,521 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി അവതരിപ്പിച്ചത്

കൂടാതെ പാർപ്പിടം, ആരോഗ്യം, ക്ഷീരമേഖല, കാർഷിക മേഖല വിദ്യാഭ്യാസം, വനിത ക്ഷേമം, കുടിവെള്ളം, തൊഴിൽ മേഖല തുടങ്ങിയവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുധി രാധാകൃഷ്ണൻ, അംബിക ഷാജി, എച്ച്.ബി.പ്രദീപ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത്സ്ഥിരം സമിതി അദ്ധ്യക്ഷ മാരായ കെ.ബി.ബിജോൾ, പി.കല്യാണി, ജോയ്സി ഷാജു, മെമ്പർമാരായ പി.ചന്ദ്രൻ, പി.കെ.ആമീൻ തുടങ്ങിയവർ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!