ഇന്റര്‍നെറ്റ് കുത്തക ഭീമന്‍മാര്‍ക്ക് കേരളത്തില്‍ നിലയുറപ്പിക്കാന്‍ കഴിയാത്തതിന് കാരണം സിഒഎ നേതൃത്വം നല്‍കുന്ന കേരളവിഷന്റെ ശക്തമായ സ്വാധീനമുളളത് കൊണ്ടെന്ന് സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ്. ഭാവിയില്‍ കേബിള്‍ ടി വി , ഇന്റര്‍നെറ്റ് എന്നതിലുപരിയായി വൈവിധ്യവല്‍ക്കരണത്തിലേക്ക് കൂടി സിഒഎ കടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ബത്തേരിയില്‍
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും സൗജന്യമായി ഇന്റർനെറ്റ് നൽകും . കേരളത്തിലെ ഏതൊരു സാധാരണക്കാരനും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കേരള വിഷൻ ചെയ്യുന്നത്. വയനാട് വിഷനിലൂടെ അത് ജില്ലയിലും നടപ്പാക്കും. അതിനുള്ളസൗകര്യങ്ങള്‍കേരള വിഷൻ ചെയ്യുമെന്നും അ ദ്ദേഹം കൂട്ടിച്ചേർത്തു.മൊബൈല്‍ ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കേബിള്‍ ടി വി മേഖലയ്ക്ക് മാത്രമേ സാധിക്കൂ. പല വിധത്തിലും സിഒഎ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടങ്കിലും അതിനെയെല്ലാം കൂട്ടായ പോരാട്ടത്തിലൂടെ സിഒഎ പരാജയപെടുത്തിയിട്ടുണ്ട്. കേബിള്‍ ടി വി – ഇന്റര്‍നെറ്റ് എന്നതുകൊണ്ട് മാത്രം നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ഇത് മറികടക്കാന്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് ഓപ്പറേറ്റര്‍മാര്‍ കൂടിച്ചേര്‍ന്നുളള ക്ലസ്റ്ററുകള്‍ രൂപീകരിച്ച് നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ലെ സഫയര്‍ ഹോട്ടലില്‍ കണ്‍വെന്‍ഷനു തുടക്കം കുറിച്ച് സി ഒ എ ജില്ലാ പ്രസിഡണ്ട് പതാക ഉയര്‍ത്തുകയും ചടങ്ങില്‍ അധ്യക്ഷനാവുകയും ചെയ്തു.സി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍, കേരള വിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് പൂക്കയില്‍ ജില്ലാ വാര്‍ഷിക റിപോര്‍ട്ടും, സി ഒ എ ജില്ലാ ട്രഷറര്‍ ജില്ലാ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിനേഷ് മാത്യു, സി എച്ച് അബ്ദുള്ള, അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.