പീച്ചംകോടും പുലിയുടെ സാന്നിധ്യം

0

 

പീച്ചംകോട് നെല്ലേരിക്കുന്ന് പരിസരത്ത് പുലിയുടെ സാന്നിധ്യം. ചിറക്കല്‍പടി നെല്ലേരിക്കുന്ന് എസ്.സി കോളനി റോഡില്‍ കണ്ട കാല്‍പാടുകള്‍ പുലിയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ കാല്‍പാടുകള്‍ കണ്ടത്.തുടര്‍ന്ന് വെള്ളമുണ്ട സെക്ഷനിലെ വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം കുണ്ടാല-കമ്മന ഭാഗത്ത് കണ്ട പുലി തന്നെയാണോ ഇവിടെയും വന്നതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!