ട്രായിയുടെ പുതിയ താരിഫ് ഓര്‍ഡര്‍ എന്‍ടിഒ 3 പ്രാബല്യത്തില്‍. ബ്രോഡ്കാസ്റ്റര്‍മാര്‍ ചാനല്‍ നിരക്ക ്കുത്തനെ വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കേബിള്‍ ടിവി നിരക്കില്‍ വര്‍ധനവ് ഉണ്ടാവാന്‍ സാധ്യത. ഉപഭോക്തൃ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാവിഷന്‍ സിഒഎ തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാന്‍ കേരളാവിഷന്‍ പ്ലാറ്റ്ഫോം ഒരുക്കമല്ലാത്തതിനാല്‍ ബ്രോഡ് കാസ്റ്റര്‍മാര്‍ ചില ചാനലുകള്‍ സ്വിച്ച് ഓഫ് ചെയ്യുമെന്ന് സൂചന. ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ സമ്പൂര്‍ണസഹകരണം സിഒഎയും കേരളാവിഷനും അഭ്യര്‍ത്ഥിക്കുന്നു.
അതേസമയം നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധവുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. വര്‍ധിപ്പിച്ച കരാറില്‍ ഒപ്പിടാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് വഴങ്ങാത്തതിന്റെ പേരില്‍ പ്രമുഖ സ്‌പോര്‍ട്‌സ്് ചാനലുകള്‍ അടക്കം പലയിടങ്ങളിലും ലഭിക്കുന്നില്ല. പേ ചാനല്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് വരിക്കാരെയും കേബിള്‍ ഓപ്പറേറ്റര്‍മാരെയും ഒരുപോലെ ബാധിക്കുന്നതാണെന്നും തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു