എടവക പഞ്ചായത്ത് മെന്‍സ്ട്രല്‍ കപ്പ് വിതരണംചെയ്തു
എടവക ഗ്രാമ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയായ ‘വീരാംഗന’ 2022 23 പദ്ധതിയില്‍ 6 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ
മെന്‍സ്ട്രല്‍ കപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് ഉദ്ഘാടനം ചെയ്തു.
വനിതാ ദിനത്തില്‍ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ് അധ്യക്ഷയായിരുന്നു.
വനിതാദിനാഘോഷ പരിപാടികള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു .മാലിന്യ മുക്ത ആര്‍ത്തവം എന്ന വിഷയത്തെ അധികരിച്ച് ജില്ലാ ടൗണ്‍ പ്ലാനര്‍ ഡോക്ടര്‍ ആതിര രവി ബോധവല്‍ക്കരണ ക്ലാസ് എടുത്തു.സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ജോര്‍ജ്ജ് പടകൂട്ടില്‍, ശിഹാബ് അയാത്ത്, മെമ്പര്‍മാരായ ഗിരിജാസുധാകരന്‍, സുമിത്ര ബാബു,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ കെ സി പുഷ്പ , സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ സീനത്ത് ബീരാളി, ഷൈലജ മനോജ് ,നാരായണി.കെ. അസി. സെക്രട്ടറി വി.സി. മനോജ് എന്നിവര്‍ സംസാരിച്ചു.