ബസില്‍ നിന്നുയാത്ര പാടില്ല; ഹോട്ടല്‍,തിയറ്റര്‍ 50% മാത്രം

0

ബസുകളില്‍ ആളുകള്‍ നിന്ന് യാത്ര ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദേശം. ഇത് മോട്ടര്‍ വകുപ്പ് ഉറപ്പാക്കണമെന്നും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഉത്തരവില്‍ പറയുന്നു.

മറ്റു നിയന്ത്രണങ്ങള്‍

ഈഫ്താര്‍ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനു മതനേതാക്കളും ജില്ലാഭരണകുടവും ജനങ്ങളെ പ്രേരിപ്പിക്കണം

കച്ചവട സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം രാത്രി 9 വരെ.സ്ഥാപനങ്ങള്‍ ഡോര്‍ ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.

കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ഷോപ്പിങ് മേളകളും മെഗാ വില്‍പന മേളകളും രണ്ടാഴ്ചത്തേക്കോ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതു വരെയോ മാറ്റിവയ്ക്കണം

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും തിരക്ക് ഒഴിവാക്കാന്‍ ടേക്ക് എവെ,ഹോം ഡെലിവറി സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകളില്‍ , റസ്‌റ്റോറന്റ് , സിനിമ തിയേറ്റര്‍ എന്നിവിടങ്ങളില്‍ പ്രവേശനം 50% പേര്‍ക്ക്

കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള സ്ഥലങ്ങളില്‍ (മാള്‍, തിയേറ്റര്‍,ഓഡിറ്റേറിയം) പ്രവേശനം നിയന്ത്രിക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുന്നതിനൊപ്പം പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ് ഏര്‍പ്പെടുത്തണം.

ആശുപത്രി ഒപികളില്‍ തിരക്ക് ഒഴിവാക്കാനായി ആരോഗ്യ വകുപ്പിന്റെ ഇ സഞ്ജീവനി സംവിധാനം ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കണം.

Leave A Reply

Your email address will not be published.

error: Content is protected !!