ആരോപണങ്ങള്‍ അടിസ്ഥാന രഹിതം
തന്റെ കിഡ്‌നിമാറ്റ ശസ്ത്രക്രിയക്കായി സമാഹരിച്ച ഫണ്ട് വകമാറ്റിയതായി ചില ഭാഗങ്ങളില്‍ നിന്നുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എന്റെ രോഗത്തെയും ചികിത്സയെയും ദുരുപയോഗം ചെയ്യരുതെന്നും തരുവണ കരിങ്ങാരി ജാഫര്‍ സാദിഖ് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി രോഗം കൊണ്ട് പ്രയാസപ്പെടുന്നു. ഒരു വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്ത് വരികയാണ്. നാട്ടുകാരും അഭ്യുയകാംക്ഷികളും ചേര്‍ന്നാണ് തന്റെ ശസ്ത്രക്രിയക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി കമ്മറ്റി രൂപീകരിച്ച് മുന്നിട്ടിറങ്ങിയത്.ഫണ്ട് സമാഹരിക്കുകയും ശസ്ത്രക്രിയ നടത്താനുള്ള നടപടികള്‍ അവസാന ഘട്ടത്തിലുമാണ് .ഇതിനായി സമാഹരിച്ച തുക പടിഞ്ഞാറെത്തറ ഫെഡറല്‍ ബേങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ചികിത്സക്ക് ആവശ്യമായ തുക പിന്‍വലിക്കുകയും ബാക്കി ബേങ്ക് അക്കൗണ്ടില്‍ സുരക്ഷിതവുമാണ്.ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ചില ഭാഗങ്ങളില്‍ നിന്നും ഉയരുന്ന ആരോപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ ലക്ഷ്യം വെച്ച് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണങ്ങളും തികച്ചും അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എന്നെയും കുടുംബത്തെയും കരുവാക്കരുതെന്നും സഹായിച്ചവരോടെല്ലാം നന്ദിയും കടപ്പാടുമുണ്ടെന്നും ജാഫര്‍ സിദ്ദീഖ്, മാതാവ് സെറീന ചെറിയാണ്ടി, കമ്മറ്റി ഭാരവാഹി വി അബ്ദുള്ള തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.