ഇന്ധന കുടിശ്ശിക 4 ലക്ഷം വ്യത്യസ്ഥ സമരുമായി മുസ്ലിം ലീഗ്.
പനമരത്തെ പോലീസ് വാഹനങ്ങളുടെ ഇന്ധന കുടിശ്ശിക 4 ലക്ഷം.എണ്ണ ലഭ്യമാകാത്തതിനാല്‍ വ്യത്യസ്ഥ സമരുമായി പനമരം ടൗണ്‍ മുസ്ലിം ലീഗ്.പനമരം സ്റ്റേഷനില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് വാഹനങ്ങളാണ് നിലവിലുള്ളത്.കരിമ്പുമ്മലില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ 4 ലക്ഷം രൂപയിലധികം കുടിശ്ശിക വന്നത്തോടെ പമ്പില്‍ നിന്ന് കുറച്ച് ദിവസമായി ഇന്ധനം നല്‍കുന്നില്ല. ഇതോടെ പോലീസ് വാഹനത്തിന്റെ സേവനം നിര്‍ത്തിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ബക്കറ്റ് പിരിവുമായി മൂസ്ലീം ലീഗ് രംഗത്തെത്തിയത്. ഉദ്ഘാടനം പി.കെ അസ്മത്ത് നിര്‍വഹിച്ചു.ലത്തീഫ്, സി.കെ. അബ്ദു റിയാന്‍, ജംഷീര്‍, ശബ്‌നാസ് റിയാസ്, തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി