പ്രതിഷ്ഠാദിന,ആറാട്ട് തിറ മഹോത്സവത്തിന് ഇന്ന് സമാപനം.
വെള്ളമുണ്ട തൊടുവയല്‍ ശ്രീ കുരുക്കിലാല്‍ ഭഗവതി മലക്കാരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന,ആറാട്ട് തിറ മഹോത്സവം ഇന്ന് സമാപിക്കും.വിവിധ ദിവസങ്ങളിലായി ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, പ്രതിഷ്ഠാദിന ചടങ്ങുകള്‍, മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വേശ്വര പൂജ, നാഗപൂജ, മകം തൊഴല്‍, ദീപാരാധന തുടങ്ങി വിശേഷാല്‍ പൂജകള്‍ ക്ഷേത്രത്തില്‍ നടന്നു.
ഫെബ്രുവരി 28ന് തുടങ്ങിയ പ്രതിഷ്ഠാദിന , ആറാട്ട് തിറ മഹോത്സവത്തിന് ആണ് ഇന്ന് സമാപനം കുറിക്കുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള അടിയറവ് വരവും താലപ്പൊലി ഘോഷയാത്രയും. നടന്നു. ചാക്യാര്‍കൂത്ത്, തായമ്പക, കളമെഴുത്തും പാട്ടും, ആറാട്ട് എഴുന്നള്ളത്ത്. അന്നദാനം തുടങ്ങിയ ചടങ്ങുകള്‍ വീക്ഷിക്കാന്‍ നൂറുകണക്കിന് ഭക്തജനങ്ങളാണ് എത്തിയത്. ഇന്നലെ ഭഗവതി വെള്ളാട്ട്, തിരുമുഖം വെച്ച ഭഗവതി തിറ, മലക്കാരി, വേട്ട കരുവന്‍,മുത്തപ്പന്‍. തുടങ്ങിയ വിവിധ തിറകള്‍ നടന്നു. ക്ഷേത്രം തന്ത്രി മഴുവന്നൂര്‍ കുഞ്ഞി കേശവന്‍ എമ്പ്രാന്തിരി, മേല്‍ശാന്തിമാരായ പുതുമന കുഞ്ഞികൃഷ്ണന്‍ എമ്പ്രാന്തിരി, പുതുമന ശംഭു എമ്പ്രാന്തിരി തുടങ്ങിയവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജാ ചടങ്ങുകള്‍ നടന്നത്. ആഘോഷ ചടങ്ങുകള്‍ക്ക്‌ക്ഷേത്രം പ്രസിഡണ്ട് സി കെ ചന്ദ്രബാനു, ക്ഷേത്രം സെക്രട്ടറി മധു തൊടുവയല്‍, വി കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി