വനിതാസംഗമം സംഘടിപ്പിച്ചു
മൊതക്കര പ്രതിഭാ ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തിന്റെ ഭാഗമായി വനിതാസംഗമം സംഘടിപ്പിച്ചു.ചടങ്ങില്‍ മൊതക്കര വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ നിമാ പ്രകാശ് ദേവീ ബാബുവിനെയും വയനാട്ടിലെ ആദ്യ വുമണ്‍ ബോഡി ബില്‍ഡറായ അലീന ചാക്കോയെയും ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി ഉദ്ഘാടനം ചെയ്തു.
വനിതാ വേദി പ്രസിഡണ്ട് ലേഖാ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി.ടി സുഗതന്‍ മാഷ്, ഗ്രന്ഥാലയം സൊക്രട്ടറി മിഥുന്‍ പ്രദീപ്, കമലാ ദേവി ടീച്ചര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ക ഗഅ മോഹനന്‍ മാഷ്, വനിതാ വേദി സെക്രട്ടറി നിഷമധു പ്രവര്‍ത്തക സമിതി അംഗങ്ങളായ ഗോകുല്‍, ജിഷ്ണു ശങ്കര്‍, ബാവ, രമ്യാ ഹരീഷ്, ഭാര്‍ഗ്ഗവീ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു