വ്യാഴാഴ്ച മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാമനിര്‍ദേശ പത്രിക സ്വീകരിക്കാനായി വരണാധികാരികള്‍ വലിപ്പവും വായു സഞ്ചാരവുമുള്ള മുറികള്‍ ഏര്‍പ്പെടുത്തും.നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി നിര്‍ദേശിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ.
കൈകഴുകി,സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷമേ ഹാളില്‍ പ്രവേശിക്കാവൂ. മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിച്ചു വേണം പത്രിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍. ആവശ്യമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നേരത്തെ നിശ്ചിതമായ സമയം ബുക്ക് ചെയ്യാം. തിരക്ക് ഒഴിവാക്കാനാണിത്.
ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലധികം പേര്‍ എത്തിയാല്‍ അവര്‍ക്ക് കാത്തിരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കും.
മാസ്‌ക് ,കൈയ്യുറ, മുഖത്ത് ഷീല്‍ഡ് എന്നിവ ഉപയോഗിച്ച് കൊണ്ടുമാത്രമേ ഉദ്യോഗസ്ഥര്‍ പത്രിക സ്വീകരിക്കാവൂ. പത്രിക കൈമാറിയ ശേഷവും സാനിറ്റൈസര്‍ ഉപയോഗിക്കണം.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി വരുന്ന വാഹനം മാത്രമേ പാടുള്ളൂ.ജാഥ, ആള്‍ക്കൂട്ടം, വാഹനവ്യൂഹം ഇവ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരും ക്വാറന്റീല്‍ കഴിയുന്നവരും പ്രത്യേകമായി സമയം ചോദിച്ചതിനുശേഷമേ നാമനിര്‍ദേശപത്രിക നല്‍കാനെത്താവൂ. ഇവരുടെ പത്രിക സ്വീകരിക്കാന്‍ പ്രത്യേക ക്രമീകരണം വേണം. കൊവിഡ് പോസിറ്റീവായ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ നിര്‍ദേശകന്‍ വഴി പത്രിക നല്‍കാം. …