കാല്‍പന്ത് കളിയിലെ പെണ്‍കരുത്തുമായി വിസ്ഡം ഫുട്‌ബോള്‍ അക്കാദമി

0

കാല്‍പന്ത് കളിയിലെ പെണ്‍കരുത്തുമായി മീനങ്ങാടി വിസ്ഡം ഫുട്‌ബോള്‍ അക്കാദമിയിലെ കുട്ടികള്‍.മീനങ്ങാടി ശ്രീകണ്ഠഗൗഡ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 14 ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയാണ് അക്കാദമിയിലെ പെണ്‍കുട്ടികള്‍ മികവറിയിച്ചത്.ടൂര്‍ണ്ണമെന്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍ ഉദ്ഘാടനം
ചെയ്തു.

ഫുട്‌ബോളില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യം പൊതുവേ കുറവാണെന്നിരിക്കെയാണ് മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി പരിശീലന കളരിയില്‍ പെണ്‍കുട്ടികള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിച്ചത് . ഇതിന്റെ ഭാഗമായി ഫുട്‌ബോളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വിസ്ഡം ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 14 ജൂനിയര്‍ ഗേള്‍സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിയത്.

എംഎഫ്എ ടീം എതിരില്ലാത്ത ഒരു ഗോളിന് സോക്കര്‍ എഫ്എ മീനങ്ങാടിയെ പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പരിശീലകന്‍ ബിനോയിയെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, വിസ്ഡം അക്കാദമി പ്രസിഡണ്ട് ബിനോയ് ങഎഅ സെക്രട്ടറി എല്‍ദോ തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!