എല്ലാ വ്യക്തികള്‍ക്കും ക്ഷേമവും സുസ്ഥിര വികസനവും: ബജറ്റ് അവതരിപ്പിച്ചു

0

എല്ലാ വ്യക്തികള്‍ക്കും ക്ഷേമവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.കാര്‍ഷിക മേഖലയുടെ സമഗ്രവികസനം, സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, മാലിന്യ സംസ്‌കരണം, ഷെല്‍റ്റര്‍ ഹോം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുമെന്ന ലക്ഷ്യത്തോടെ 15.54 കോടി വരവും 15.45 കോടി ചെലവും 9.6 ലക്ഷം നീക്കിയിരിപ്പുമുള്ളബജറ്റാണ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.നസീമ അവതരിപ്പിച്ചത്.

പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഊന്നല്‍ നല്‍കും. വന്യമൃഗശല്യമുള്ള പ്രദേശത്തെ കര്‍ഷകരെയും അവരുടെ കൃഷി സ്ഥലം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടിക്ക് ഊന്നല്‍ നല്‍കും. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് ജലസേചന മടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

ടൂറിസം മേഖലകള്‍ വിപുലീകരിച്ച് തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കും. വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനും, സ്ത്രീ നീതി ഉറപ്പ് വരുത്തുന്നതിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. സംസ്ഥാന ബജറ്റില്‍ നീക്കിവച്ച 3 കോടി രൂപ ഉപയോഗിച്ച് ഈ വര്‍ഷം തന്നെ പ്രളയത്തെ നേരിടുന്നതിന് ഷെല്‍ട്ടര്‍ ഹോം അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും.

ഇതിന് വേണ്ടിയുള്ള പ്രത്യേക ഡിപിആര്‍ തയാറാക്കുന്നതിന് ഫണ്ട് വകയിരുത്തി. ഗ്രാമീണ റോഡുകളുടെ നവികരണം, പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതുള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ്ബജറ്റ്. വിശപ്പ് രഹിത കോട്ടത്തറ എന്ന പദ്ധതി ഇക്കുറിയും തുടരും. ഭവന പദ്ധതി പൂര്‍ത്തീകരണം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും പഞ്ചായത്തിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിനും വേണ്ട പദ്ധതികളും ഇതിനുള്ള തുകയുംബജറ്റ്ഉറപ്പു വരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.റനീഷ് അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!